FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 30 August 2017

ഓണാഘോഷ പരിപാടികൾ

ഓണാഘോഷ പരിപാടികളുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ മത്സരങ്ങൾ നടന്നു. നഗരസഭാ കൗൺസിലർ, പി.ടി.എ ഭാരവാഹികൾ, BRC ട്രെയിനർമാരായ സുധ  ടീച്ചർ, സിന്ധു ടീച്ചർ ക്ലബ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഓണസദ്യയും  ഉണ്ടായിരുന്നു.

Thursday, 24 August 2017

BRC ട്രെയിനർ മുനിസിപ്പൽ ചാർജ്ജ് 24-8-17

BRC ട്രെയിനർ മുനിസിപ്പാലിറ്റി ചുമതലയുള്ള സുധ ടീച്ചറും, സിന്ധു ടീച്ചറും ഇന്നു സ്കൂളിൽ വരികയും മൂല്യനിർണയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പാദ വാർഷീക പരീക്ഷ സംബന്ധിച്ചും ഓണാഘോഷ പരിപാടികളെ കുറിച്ചും ഹെഡ്മിസ്ട്രസ്  മോളിക്കുട്ടി ജോസഫുമായും  ചർച്ച ചെയ്തു.

Monday, 21 August 2017

AEO VISITED THE SCHOOL ON 21.08.2017

ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ.പി.പുരുഷോത്തമൻ സാർ ഇന്ന് സ്കൂൾ വിസിറ്റ് ചെയ്യുകയും  മൂല്യനിർണയ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.

Thursday, 17 August 2017

ചിങ്ങം 1 കർഷക ദിനം.17-8-17

ചിങ്ങം 1 കർഷക ദിനത്തിൽ കാർഷിക അനുഭവങ്ങൾ പങ്കുവെച്ച് പ്രദേശത്തെ മുതിർന്ന കർഷകനായ അബ്ദുറഹിമാനി ച്ചയും, ശ്യാമളേച്ചിയും കുട്ടികളോട് സംസാരിച്ചു.സ്കൂൾ ലീഡർ ഷാനിദും, ഹാമിദയും അവരെ ഷാളണിയിച്ചു. ഹെഡ്മി സ്ട്രസ്മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്‌റ്റാർ , ടി.സുധാകരൻ മാസ്‌റ്റാർ  എന്നിവർ സംസാരിച്ചു.
ഹെഡ് മിസ്ട്രസ് മോളിക്കുട്ടീ ജോസഫ് സംസാരിക്കുന്നു 
ഷാള് അണിയിക്കുന്നു 


Tuesday, 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം

ഹെഡ് മിസ്ട്രസ് മോളിക്കുട്ടി  ജോസഫ്  ദേശീയ പതാക ഉയർത്തുന്നു.
ഫ്രണ്ട്‌സ് കാർഗിൽ ക്ളബ്ബ് സ്പോണ്സര് ചെയ്ത സമ്മാനങ്ങൾ 
ഡിജിറ്റല് ക്വിസ്  ഹസന് മാസ്‌റ്ററും ചന്ദ്രന് മാസ്റ്ററും നടത്തുന്നു.
ക്ളബ്ബ് പ്രവർത്തകര് മധുരം നല്കുന്നു.
ഘോഷയാത്ര ആരംഭിക്കുന്നു 
ഡിസ്പ്ലേ 
നഗരസഭാ കൗണ്സിലര് ഖദീജാ ഹമീദ് സംസാരിക്കുന്നു.


Wednesday, 9 August 2017

ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം.9-8-2017

ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ചിൽഡ്രൻസ് ഷോപ്പ് കുട്ടികൾക്ക്  വേറിട്ട പ്രവർത്തനമായി.നഗരസഭാ കൗൺസിലർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ  സംബന്ധിച്ചു.
നഗരസഭാ  കൗണ്സിലര്  ഖദീജാ  ഹമീദ്  കുട്ടികളോട് സംവദിക്കുന്നു.