FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday, 8 December 2016

HARITHAKERALAM 08-12-2016

ഹരിതകേരളം മിഷന് പ്രാരംഭം കുറിക്കുന്ന ഇന്ന് രാവിലെ സ്‌കൂൾ അസംബ്ലയില് നഗരസഭാ ചെയറമാന്റെ സന്ദേശം കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. പിന്നീട് ഹരിതകേരളം പ്രതിജ്ഞ സി.രാമചന്ദ്രൻ മാസ്റ്റർ ചൊല്ലിക്കൊടുത്തു.ഹസൻ മാസ്റ്റർ പരിസരശുചീകരണത്തെ കുറിച്ചു കുട്ടികളെ ബോധവല്ക്കരിച്ചു.സ്‌കൂൾ പരിസരം ശുചീകരിക്കുകയും ചെയ്തു.

Wednesday, 7 December 2016

HARITHAKERALAM MISSION 07-12-2016

ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ ചേർന്ന അസംബ്ലിയിൽ സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം സന്ദേശം നല്കി.ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ച് പി.വി.ബാലകൃഷ്ണന് മാസ്റ്റർ വിശദീകരിച്ചു.ശുചിത്വവുമായി ബന്ധപ്പെട്ടു നടന്ന ക്വിസ് മത്സരത്തിനു ഷൈല ടീച്ചറും ബാലകൃഷ്ണന് മാസ്റ്ററും നേതൃത്വം നല്കി.
സ്കൂൾ അസംബ്ലി 
ജല സ്രോതസ്സ് സംരക്ഷണ ക്‌ളാസ് 
ക്വിസ്സ് മത്സരം 

Monday, 5 December 2016

HARITHAKERALAM

ഹരിതകേരളം  മിഷന്   പരിപാടികളുടെ ഭാഗമായി ഇന്ന് സ്‌കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. രാവിലെ സ്‌കൂൾ അസംബ്ലിയില് സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം മിഷനെപ്പറ്റി വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭാ കൗണ്സിലര് ശ്രീമതി ഖദീജാ ഹമീദ്  ഹരിത കേരളം സന്ദേശം നല്കി.തുടർന്ന് കൗണ്സിലറുടെ നേതുത്വത്തില് വിളംബര ജാഥ നടത്തുകയുമുണ്ടായി.ഉച്ചക്ക്  ശേഷം ടി.സുധാകരൻ മാസ്റ്ററും , കെ.കൃഷ്ണൻ മാസ്റ്ററും പ്ലാസ്റ്റിക് ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവല്ക്കരിച്ചു.വൈകുന്നേരം സ്‌കൂൾ കവാടവും  പരിസരവും ശുചിയാക്കി. ഹസൻ മാസ്റ്റര്, ഷൈല ടീച്ചര്,ജലജ ടീച്ചര്,കെ.ലളിതകുമാരി എന്നിവര് പരിപാടികൾക്ക് നേതൃത്വം നല്കി.

Monday, 14 November 2016

CHILDRENS DAY 14-11-2016

സ്‌കൂളിലെ ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ അസെംബ്ലി വിളിച്ചുചേർത്തു.കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമായ ഈ ശിശുദിനത്തില് ആശംസകള് നേര്ന്നു കൊണ്ട് സി.രാമചന്ദ്രന് മാസ്റ്ററും, ടി.സുധാകരന് മാസ്റ്ററും സംസാരിച്ചു. 

Wednesday, 2 November 2016

SCHOOL SPORTS

സ്‌കൂൾ സ്പോട്സ്  മത്സരങ്ങൾ ഇന്ന് നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.

Tuesday, 1 November 2016

NOVEMBER 1


കേരളപ്പിറവിയുടെ 60 വർഷങ്ങൾ -കേരളപ്പിറവി ദിനമായ നവംബര് 1  ന്റെ പ്രാധാന്യത്തെക്കുറിച്ചു സ്‌കൂൾ അസംബ്ലിയില്  സി.രാമചന്ദ്രന് മാസ്റ്റര് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ടി.സുധാകരന് മാസ്റ്റര് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

Tuesday, 18 October 2016

BRC TRAINER MUNICIPAL CHARGE

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചാര്ജുള്ള BRC TRAINER ശ്രീമതി സുധ.കെ.വി  ഇന്ന് സ്‌കൂളിൽ വരികയുണ്ടായി.  IEDC ചുമതലയുള്ള ശ്രീമതി ലേഖയും കൂടെ ഉണ്ടായിരുന്നു.ക്‌ളാസ്സുകളും ഓഫീസും സന്ദർശിച്ചു.

Monday, 3 October 2016

GANDHI JAYANTHI SEVANA DINACHARANAM

ഗാന്ധി ജയന്തി സേവനദിനാചരണത്തിൻറെ ഭാഗമായി അനുസ്മരണ പരിപാടികളും, ശുചീകരണവും നടന്നു. സ്‌കൂൾ അസ്സെംബ്ളിയിൽ ഹെഡ്മാസ്റ്റർ  ശ്രീ. A.M.നാരായണൻ നമ്പൂതിരി പ്രഭാഷണവും, ശ്രീ.സി.രാമചന്ദ്രന് മാസ്റ്റര് മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് അസ്സെംബ്ലിയിൽ നൽകുകയുമുണ്ടായി.

Wednesday, 28 September 2016

SKIN TEST PROGRAMME ON 28-09-2016

സുസ്ഥിര വികസന ലക്‌ഷ്യം എന്ന  പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികളുടെ ത്വക്ക് പരിശോധന  നടന്നു.PERIYA PHC  യിലെ JHI SASHI MOHAN,  JPHN PUSHPALATHA, SHN  REJI എന്നിവർ പരിപാടിയില് പങ്കെടുത്തു.

Tuesday, 27 September 2016

AEO VISITED THE SCHOOL ON 27-09-2016

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ന് സ്‌കൂള് സന്ദർശിച്ചു. ക്ലാസ്സ് സന്ദർശനത്തിനു ശേഷം  സ്‌കൂളിന്റെ  സമഗ്ര വികസനത്തിനായുള്ള  നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 

Friday, 9 September 2016

ONAGHOSHAM

ഓണാഘോഷം വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും പൂക്കളം ഒരുക്കിയും ആഘോഷിച്ചു.

Monday, 15 August 2016

INDEPENDENCE DAY 15-08-2016

സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.നഗരസഭാ കൗൺസിലർ ശ്രീമതി ഖദീജ ഹമീദ് ഉദ്‌ഘാടനം ചെയ്തു.YMCA ഹൊസ്ദുർഗ് യൂണിറ്റ് മധുര പലഹാര വിതരണം നടത്തി. സുബേദാർ മേജർ ശ്രീ എലിയാസ്  അമ്പാട്ട്  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
നഗരസഭാ കൗൺസിലർ ശ്രീമതി ഖദീജാ ഹമീദ് സംസാരിക്കുന്നു.
SMC പ്രസിഡന്റ് കെ.ബി.കുട്ടി ഹാജി 
സുബേദാർ മേജർ ഏലിയാസ് അമ്പാട്ട്  
SDCപ്രസിഡന്റ്  എ.കുഞ്ഞബ്ദുള്ള 

Thursday, 11 August 2016

SCHOOL LEADER ELECTION ON 11-8-2016

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി സ്‌കൂൾ ലീഡർ ഇലക്ഷൻ നടന്നു.സ്‌കൂൾ ലീഡറായി മർവാൻ അബ്ദുള്ള.എച്ച്.കെ തെരഞ്ഞെടുക്കപ്പെട്ടു.

Thursday, 4 August 2016

PTA GENERAL BODY

PTA GENERAL BODY ON 3-8-2016

നഗരസഭാ  കൗൺസിലർ ശ്രീമതി ഖദീജാ ഹമീദ്  ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുന്നു.
പിടിഎ പ്രസിഡണ്ട് പി.എ.റഹ്‌മാൻ ഹാജി 
എസ്.എം.സി.പ്രസിഡണ്ട്  കെ.ബി.കുട്ടിഹാജി 
SCHOOL DEVOLEPMENT COMMITTEE CHAIRMAN A.KUNHABDULLA
HEADMASTER A.M.NARAYANAN NAMBOODIRI
സി.രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്  അവതരിപ്പിക്കുന്നു.
വരവ്-ചെലവ് കണക്ക് P.V.BALAKRISHNAN MASTER അവതരിപ്പിക്കുന്നു.

Thursday, 28 July 2016

HEALTH CLASS & CLASS PTA ON 28-07-2016

 ആഗസ്ത് 10 നു കുട്ടികൾക്ക് നൽകുന്ന TABLET നെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായുള്ള ക്ലാസ് HEALTH INSPECTOR SRI P.K.ASHOKAN നൽകുകയുണ്ടായി. ഹെഡ്‌മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി. സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികളുടെ പഠന നിലവാരമളക്കുന്നതിനായ്‌ നടത്തിയ UNIT TEST സംബന്ധിച്ചു രക്ഷിതാക്കളോട് സംവദിച്ചുള്ള CPTA യും നടന്നു.
HEADMASTER SRI A.M.NARAYANAN NAMBOODIRI

HEALTH INSPECTOR SREE P.K.ASHOKAN