FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday 31 January 2018

ഹെഡ്മാസ്റ്റർമാരുടെ സ്കൂൾ സന്ദർശനം . 30. 1.18

മുനിസിപ്പാലിറ്റിയിലെ മുഴുവൻ  സ്കൂളുകളും സന്ദർശിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർമാരുടെ സംഘം ഇന്നു സ്കൂൾ സന്ദർശിച്ചു. മുനിസിപ്പാൽ ചുമതലയുള്ളBRC ട്രെയിനർK. V. സുധ ടീച്ചറും ഒപ്പമുണ്ടായിരുന്നു.

Friday 26 January 2018

റിപ്പബ്ലിക് ദിനം. 26.0 1.18

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ്  മോളിക്കുട്ടി ജോസഫ് ദേശീയ പതാകയുയർത്തി. SMC ചെയർമാൻK.B. കുട്ടി ഹാജി, PTAഅംഗങ്ങൾ എന്നിവരും കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം പങ്കെടുത്തു.മധുര പലഹാര വിതരണവുമുണ്ടായിരുന്നു.

Tuesday 23 January 2018

രക്ഷാകർത്തൃസംഗമം. 23.1.2018 ചൊവ്വ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo രക്ഷാകർത്തൃസംഗമം 23. 1.18 ചൊവ്വാഴ്ച സ്കൂളിൽ നടന്നു.പുതുക്കൈ ഗവ:യു .പി .സ്കൂൾ ഹെഡ്മാസ്റ്റർ  K. P. C.അബ്ദുൾ ഖാദർ മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.നഗരസഭാ കൗൺസിലർ ഖദീജാഹമീദ്, SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള, ഹെഡ് മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും സി.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും  പറഞ്ഞു.

Friday 19 January 2018

മോക്ക്ഡ്രിൽ - 1 9.1.2018 വെള്ളി

ഓഖിദുരന്ത പശ്ചാത്തലത്തിൽ തീരദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി ദുരിതാശ്വാസ കേന്ദ്രത്തിൽ മാറ്റുന്നതിന്റെ ഭാഗമായി മോക്ക്  ഡ്രിൽ ഇന്ന് സ്കൂളിൽ നടന്നു.സർക്കാറിന്റെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പോലീസ്, ഫയർഫോഴ്സ്, മുനിസിപ്പൽ അധികൃതരും പങ്കെടുത്തു .നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ മഹമൂദ് മുറിയനാവി, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ നേതൃത്യം നൽകി.

Saturday 6 January 2018

ശ്രദ്ധ- ഇംഗ്ലീഷ് ക്യാമ്പ് .6.1.18 ശനി

ശ്രദ്ധ പരിപാടിയുടെ ഭാഗമായി ഇന്ന് ഇംഗ്ലീഷ് ഏകദിന ക്യാമ്പ് നടന്നു.പ0ന പ്രവർത്തനങ്ങൾക്ക് സി.രാമചന്ദ്രൻമാസ്റ്റർ, പി.വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേത്യം നൽകി.

Thursday 4 January 2018

മലയാളത്തിളക്കം പ്രഖ്യാപനം

മലയാളത്തിളക്കം  സ്കൂൾ തല വിജയപ്രഖ്യാപനം  SMC പ്രസിഡണ്ട് K.B.കുട്ടി ഹാജി നിർവ്വഹിച്ചു.HMമോളിക്കുട്ടി ജോസഫ് അധ്യക്ഷം വഹിച്ച യോഗത്തിൽBRC ട്രെയിനർ മുംതാസ് സംസാരിച്ചു.ടി - സുധാകരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.സി.രാമ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പി.വി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.  കുട്ടികളുടെ വായനാ കാർഡ് അവതരണവും നടന്നു