സ്കൂളിലെ ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ അസെംബ്ലി വിളിച്ചുചേർത്തു.കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനമായ ഈ ശിശുദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സി.രാമചന്ദ്രന് മാസ്റ്ററും, ടി.സുധാകരന് മാസ്റ്ററും സംസാരിച്ചു.
കേരളപ്പിറവിയുടെ 60 വർഷങ്ങൾ -കേരളപ്പിറവി ദിനമായ നവംബര്‍ 1 ന്റെ പ്രാധാന്യത്തെക്കുറിച്ചു സ്കൂൾ അസംബ്ലിയില്‍ സി.രാമചന്ദ്രന് മാസ്റ്റര്‍ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ടി.സുധാകരന് മാസ്റ്റര്‍ മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചാര്‍ജുള്ള BRC TRAINER ശ്രീമതി സുധ.കെ.വി ഇന്ന് സ്കൂളിൽ വരികയുണ്ടായി. IEDC ചുമതലയുള്ള ശ്രീമതി ലേഖയും കൂടെ ഉണ്ടായിരുന്നു.ക്ളാസ്സുകളും ഓഫീസും സന്ദർശിച്ചു.
ഗാന്ധി ജയന്തി സേവനദിനാചരണത്തിൻറെ ഭാഗമായി അനുസ്മരണ പരിപാടികളും, ശുചീകരണവും നടന്നു. സ്കൂൾ അസ്സെംബ്ളിയിൽ ഹെഡ്മാസ്റ്റർ ശ്രീ. A.M.നാരായണൻ നമ്പൂതിരി പ്രഭാഷണവും, ശ്രീ.സി.രാമചന്ദ്രന് മാസ്റ്റര്‍ മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് അസ്സെംബ്ലിയിൽ നൽകുകയുമുണ്ടായി.
സുസ്ഥിര വികസന ലക്ഷ്യം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികളുടെ ത്വക്ക് പരിശോധന നടന്നു.PERIYA PHC യിലെ JHI SASHI MOHAN, JPHN PUSHPALATHA, SHN REJI എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.