Wednesday, 31 January 2018
Friday, 26 January 2018
Tuesday, 23 January 2018
രക്ഷാകർത്തൃസംഗമം. 23.1.2018 ചൊവ്വ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo രക്ഷാകർത്തൃസംഗമം 23. 1.18 ചൊവ്വാഴ്ച സ്കൂളിൽ നടന്നു.പുതുക്കൈ ഗവ:യു .പി .സ്കൂൾ ഹെഡ്മാസ്റ്റർ K. P. C.അബ്ദുൾ ഖാദർ മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.നഗരസഭാ കൗൺസിലർ ഖദീജാഹമീദ്, SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള, ഹെഡ് മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.ടി.സുധാകരൻ മാസ്റ്റർ സ്വാഗതവും സി.രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Friday, 19 January 2018
മോക്ക്ഡ്രിൽ - 1 9.1.2018 വെള്ളി
ഓഖിദുരന്ത പശ്ചാത്തലത്തിൽ തീരദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി ദുരിതാശ്വാസ കേന്ദ്രത്തിൽ മാറ്റുന്നതിന്റെ ഭാഗമായി മോക്ക് ഡ്രിൽ ഇന്ന് സ്കൂളിൽ നടന്നു.സർക്കാറിന്റെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പോലീസ്, ഫയർഫോഴ്സ്, മുനിസിപ്പൽ അധികൃതരും പങ്കെടുത്തു .നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ മഹമൂദ് മുറിയനാവി, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് എന്നിവർ നേതൃത്യം നൽകി.
Saturday, 6 January 2018
Thursday, 4 January 2018
മലയാളത്തിളക്കം പ്രഖ്യാപനം
മലയാളത്തിളക്കം സ്കൂൾ തല വിജയപ്രഖ്യാപനം SMC പ്രസിഡണ്ട് K.B.കുട്ടി ഹാജി നിർവ്വഹിച്ചു.HMമോളിക്കുട്ടി ജോസഫ് അധ്യക്ഷം വഹിച്ച യോഗത്തിൽBRC ട്രെയിനർ മുംതാസ് സംസാരിച്ചു.ടി - സുധാകരൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.സി.രാമ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പി.വി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളുടെ വായനാ കാർഡ് അവതരണവും നടന്നു
Subscribe to:
Posts (Atom)