FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday, 27 July 2017

ഇംഗ്ലീഷ് പഠനം ആസ്വാദ്യകരം. പ്രോഗ്രാം. 27. 7.17

ഇംഗ്ലീഷ് പഠനം ആസ്വാദ്യകരം പദ്ധതിയുടെ ഭാഗമായി  ഇന്ന് ഇംഗ്ലീഷ് അസംബ്ലി ,കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടന്നു.SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ, സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കുട്ടികൾ SDC ചെയർമാനും  ടീച്ചേഴ്സിനുമൊപ്പം മെഡൽ സ്വീകരിച്ചു കൊണ്ട്.
കുട്ടികള് സംഭാഷണത്തില് 

മറ്റൊരു അവതരണം
ഹെഡ്മിസ്ട്രസ്  മോളിക്കുട്ടി ജോസഫ്

ഇംഗ്ലീഷ് പ്രെയർ
സ്കിറ്റ് അവതരണത്തിൽ നിന്നും

Wednesday, 26 July 2017

കാർഗിൽ വിജയ് ദിവസ് .അനുസ്മരണം. 26.7.17

കാർഗിൽ വിജയ് ദിവസത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച്കാർഗിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടൽ, മധുരം വിതരണം, പരിസര ശുചീകരണം എന്നിവ നടന്നു.നഗരസഭാ കൗൺ,സിലർ ഖദീജാ ഹമീദ്, PTA പ്രസിഡണ്ട്KK. ജാഫർ, ക്ലബ്ബ് പ്രവർത്തകർ എന്നിവർ നേതൃത്യം നൽകി.

Friday, 21 July 2017

ചാന്ദ്രദിന പരിപാടികൾ 21.7.2017

സ്കൂളിൽ  ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.  ചാന്ദ്രമനുഷ്യരുമായി അഭിമുഖം , ഫോട്ടോ പ്രദർശനം, CD. ഷോ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.

Wednesday, 19 July 2017

ഇംഗ്ലീഷ് poster - വിജയികൾ

ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം പ്രോജെക്ട്  ഭാഗമായി ഇംഗ്ലീഷ് പോസ്റ്റർ നിർമ്മാണത്തിൽ വിജയികളായ കുട്ടികൾക്ക് PTA പ്രസിഡണ്ട് K.K. ജാഫർ മെഡൽ നൽകി അനുമോദിച്ചു. PTA വൈസ് പ്രസിഡണ്ട് H.K .അബ്ദുള്ള, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ, സി.ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Tuesday, 18 July 2017

ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം _ പ്രവർത്തനങ്ങൾ

മികവാർന്ന ഇംഗ്ലീഷ് പഠനം ലക്ഷ്യമാക്കി കൊണ്ട് സ്കൂളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് പ്രോജക്ടിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും, ക്ലാസ്സുകളും നടന്നു വരികയാണ്.കുട്ടികൾ തയ്യാറാക്കിയ  പ്ലക്കാർഡുമായി പ്രകൃതിസംരക്ഷണ യാത്ര നടത്തി.ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, PTA വൈസ് പ്രസിഡണ്ട്  H.k.അബദുള്ള, സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്യം നൽകി.

Tuesday, 11 July 2017

PTA എക്സിക്യുട്ടിവ് യോഗം 11 . 7. 17

പുതിയ PTA കമ്മിററിയുടെ ആദ്യ എക്സികുട്ടിവ് യോഗം 11.7.17  ന് ചേർന്നു. സ്കൂളിന്റെ ഭൗതീകവും അക്കാദമീ കവുമായ നിലവാരം ഉയർത്തുന്നതിനായുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.BPO വി.മധുസൂദനൻ യോഗത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സംസാരിച്ചു.H M മോളിക്കുട്ടി ജോസഫ്, PTA പ്രസിഡണ്ട് K K ജാഫർ, SMC പ്രസിഡണ്ട് K.B.  കുട്ടി ഹാജി, A.കുഞ്ഞബ്ദുള്ള, PA റഹിമാൻ ഹാജി.സി.രാമചന്ദ്രൻ മാസ്‌റ്റർ എന്നിവർ സംസാരിച്ചു.

Wednesday, 5 July 2017

ബഷീർ ദിന പരിപാടികൾ- 5-7-17

ഇമ്മിണി ബല്യ കഥാകാരന്റെ ചരമദിനമായ ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ അ നുസ്മരണ ഭാഷണം നടത്തി.റേഡിയോ സ്റേറഷൻ വഴി ബഷീർ കൃതികൾ കുട്ടികൾ വായിച്ചു.ബഷീർ കൃതികളുടെ  പുസ്തക പ്രദർശനവും നടന്നു.

Tuesday, 4 July 2017

PTA ജനറൽ ബോഡി യോഗം. 4-7-17

PTA ജനറൽ ബോഡി യോഗം 4.7.17 ചൊവ്വാഴ്ച നടന്നു.നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ് ഉദ്ഘാടനം ചെയ്തു. SMC പ്രസിഡണ്ട് K. B. കുട്ടി ഹാജി അധ്യക്ഷത വ ഹി ച്ച യോഗത്തിൽ സി.രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടുo ,P.V .ബാല കൃഷ്ണൻ മാസ്റ്റർ  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പുതിയ PTA പ്രസിഡണ്ടായി K K ജാഫർ തെരഞ്ഞെടുക്കപ്പെട്ടു.യോഗത്തിൽ ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും ടി.സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Saturday, 1 July 2017

ആരോഗ്യ ബോധവത്ക്കരണ ക്ലാസ്

ആരോഗ്യ ശുചിത്വ ശീലങ്ങളെ കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടർ  ശ്രീ അശോകൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും  ക്ലാസ്സ് നൽകി.