FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Thursday, 28 December 2017

ജൈവവൈവിധ്യ പാർക്ക് സമർപ്പണം. 28.12.17

 സ്കൂളിലെ ജൈവവൈവിധ്യ പാർക്കിന്റെ സമർപ്പണം കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ മഹമൂദ് മുറിയനാവി നിർവ്വഹിച്ചു.കൗൺസിലർ ഖദീജാ ഹമീദ്, BPO വി.മധുസൂധനൻ, PTAപ്രസിഡണ്ട്K.K. ജാഫർ, വൈസ് പ്രസിഡണ്ട് H.K .അബ്ദുള്ള, ബെള്ളിക്കോത്ത് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജയ ശ്രീ.എം., സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.സി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും ടി.സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Saturday, 16 December 2017

ശ്രദ്ധ - ഏകദിന ശാസ്ത്ര ക്യാമ്പ് - 16.12-17 ശനി

കുട്ടികൾക്ക് ആത്മവിശ്വാസവും സ്നേഹവും പകർന്നു നൽകി അവരെ മികവിലേക്കുയർത്താനുള്ള ശ്രദ്ധ പരിപാടിയുടെ ഭാഗമായുള്ള ഏകദിന ശാസ്ത്രക്യാമ്പ് 16.12-17 ശനിയാഴ്ച സ്കൂളിൽ നടന്നു.പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, രമാദേവി ടീച്ചർ, ജലജകുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Thursday, 14 December 2017

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി MECമീറ്റിംഗ് 14.12.17

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും പ്രധാനാധ്യാപകരും കൗൺസിലർമാരും MEC മീറ്റിംഗിൽ ഹോസ ദുർഗ്ഗ് കടപ്പുറം ഗവ:യു .പി .സ്കൂളിൽ ഒത്തുചേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, കൗൺസിലർ ഖദീജാ ഹമീദ്,പി.ടി.എ കമ്മിറ്റി അംഗങ്ങൾ എന്നിവരെല്ലാം പരിപാടി വിജയപ്രദമാക്കാൻ പ്രവർത്തിച്ചു.

Saturday, 9 December 2017

ശ്രദ്ധ - ഏകദിന മലയാളം പ്രവർത്തനങ്ങൾ - 9.12.1 7 ശനി

കുട്ടികൾക്ക് ആത്മവിശ്വാസവും, സ്നേഹവും പകർന്നു നൽകി അവരെ മികവിലേക്ക് ഉയർത്താൻ ആരംഭിച്ച ശ്രദ്ധ പരിപാടിയുടെ ഭാഗമായുള്ള മലയാളം പ്രവർത്തനങ്ങൾ 9.12.17 ശനിയാഴ്ച നടന്നു.പ്രവർത്തനങ്ങൾക്ക് വി.സരള ടീച്ചർ, വി.കെ.ചന്ദ്രൻ മാസ്റ്റർ, ഹസൻ മാസ്റ്റർ, പ്ര നിഷ ടീച്ചർ, ഫാത്തിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Friday, 8 December 2017

ശ്രദ്ധ - മികവിലേക്കൊരു ചുവട്- ഉദ്ഘാടനം

ശ്രദ്ധ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ ഖദീജാഹമീദ്  നിർവഹിച്ചു. SMC ചെയർമാൻ കെ.ബി.  കുട്ടി ഹാജി,  കെ.കെ.ബദറുദ്ദീൻ, ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Thursday, 7 December 2017

ശ്രദ്ധ-മികവിലേക്കൊരു ചുവട്. 7-12-17

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന  ശ്രദ്ധ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനം ഹെഡ്മിസ്ട്രസിന്റെ നേതൃ ത്വത്തിൽ വിവിധ ഗ്രൂപ്പുകളായി നടന്നു.

ആദരവ് 7-12-17

ജില്ലാ കലോത്സവത്തിലും സബ് ജില്ലാ കലോത്സവത്തിലും മികച്ച പ്രകടനം നടത്തിയവർക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളും VAAsc ക്ലബ്  നൽകിയ  ട്രോഫികളും നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ് സമ്മാനിച്ചു.

Wednesday, 29 November 2017

malayala thilakkam

പഠനത്തില് പുറകില് നില്ക്കുന്ന കുട്ടികൾക്കായുള്ള മലയാളത്തിളക്കം പരിപാടിയില് കുട്ടികളുടെ നിലവാരം പരിശോധിക്കാൻ  ഇടക്കാല വിലയിരുത്തല് നടന്നു.

Wednesday, 15 November 2017

LIBRARY SAKTHEEKARANAM 15-11-2017

കൗണ്സിലര് ഖദീജാ ഹമീദ്  ഉദ്‌ഘാടനം നിർവഹിക്കുന്നു.
PTA പ്രസിഡണ്ട് K .K .JAFFAR 
BPO   V.MADHUSOODHANAN
K.K.RAGHAVAN MASTER
ടി.സുധാകരൻ മാസ്റ്റർ 
സി.രാമചന്ദ്രന് മാസ്‌റ്റർ 
K.K.RAGHAVAN മാസ്റ്ററെ എഇഒ  ജയരാജ് സാർ പൊന്നാട അണിയിക്കുന്നു.
ചന്ദ്രൻ മാസ്റ്റര്  കൗൺസിലർ മുഹമ്മദ്‌കുഞ്ഞിയിൽ നിന്നും അനുമോദനം ഏറ്റു വാങ്ങുന്നു.
കെ.പി.പ്രമോദ്  ഏറ്റു വാങ്ങുന്നു 
പുസ്തകങ്ങൾ എഇഒ സ്വീകരിക്കുന്നു 
ലൈബ്രറി ഫണ്ട് സ്വീകരിക്കുന്നു 
HM മോളിക്കുട്ടി ജോസഫ്