FLASH

ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ:യു.പി.സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം...WISH YOU ALL A HAPPY ID-UL-FITR... ..

Wednesday, 25 November 2015

PTA EXECUTIVE MEETING-24-11-2015

PTA ഏക്സീക്ക്യ്യൂട്ടീവ്വ്  യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാ കൌണ്‍സിലർ ശ്രീമതി ഖദീജാ ഹമീദ്‌  സംബന്ധിച്ചു.വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി  സംസ്ഥാന ഹോർട്ടികോർപ്പും, മലയാളമനോരമയും ചേർന്നു നടപ്പാക്കുന്ന  വീട്ടിലോരുകരിവേപ്പില തൈ  പരിപാടി സ്കൂൾ ഡപ്യുട്ടി ലീഡർ ഹസ്നയ്ക്ക് നല്കി ശ്രീമതി ഖദീജാ ഹമീദ് ഉദ്ഘാടനം ചെയ്തു.
കൌണ്‍സിലർ  ഖദീജാ ഹമീദ്‌  സംസാരിക്കുന്നു. ഹെഡ്‌മാസ്റ്റർ A.M.NARAYANAN NAMBOODIRI, PTA പ്രസിഡണ്ട്‌ P.A.RAHMAN HAJI, SMC പ്രസിഡണ്ട്‌ K.B.KUTTYHAJI എന്നിവർ സമീപം.
കറിവേപ്പില തൈ നല്കുന്നു.തുടർന്നു സ്കൂളിലെ എല്ലാകുട്ടികൾക്കും കരിവേപ്പില തൈ വിതരണം ചെയ്തു.

Monday, 16 November 2015

SHISHU DINAGHOSHAM

ശിശുദിനാഘോഷം വിവിധ പരിപാടികളോടു കൂടി  ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ  സി.രാമചന്ദ്രൻ  മാസ്റ്റർ , കെ.കൃഷ്ണൻ മാസ്റ്റർ  എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നല്കി സംസാരിച്ചു.ക്വിസ്  മത്സരവും, ചിത്രരചനാ മത്സരവും ഉണ്ടായിരുന്നു.

Thursday, 5 November 2015

SUB- DIST- SCHOOL SASTHRAMELA

ഹോസ്ദുർഗ് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ A ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു സംസാരിച്ച്കൊണ്ടു  ഹെഡ് മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി സർടിഫിക്കറ്റുകൾ വിതരണം ചെയ്തു.



Thursday, 15 October 2015

CYBER SURAKSHA

Dr.A.P.J.Abdulkalam ജന്മദിനമായ ഒക്ടോബർ 15 സൈബർ സുരക്ഷാദിനമായി ആചരിച്ചു.   ഹെഡ്‌മാസ്റ്റർ ശ്രീ എ.എം.നാരായണൻ നമ്പൂതിരി പ്രഭാഷണം നടത്തി.  അബ്ദുൾ മജീദ്‌ പനംബ്രോൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Monday, 12 October 2015

AKSHARAMUTTAM QUIZ ON 10-10-2015 SATURDAY

അക്ഷരമുറ്റം ക്വിസ്  സുബ്ജില്ലാതല  മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഹെഡ്മാസ്റ്റർ  ശ്രീ എ.എം.നാരായണൻ നമ്പൂതിരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.



Sunday, 4 October 2015

SCHOOL SPORTS- 03-10-2015- SATURDAY

2015-16 അധ്യയന വര്ഷത്തെ സ്കൂൾ സ്പോര്ട്സ് മത്സരങ്ങൾ 3-10-2015 ശനിയാഴ്ച നടന്നു.കുട്ടികൾ ആവേശത്തോടുകൂടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു.


Saturday, 3 October 2015

OCTOBER 2 GANDHI JAYANTHI

ഒക്ടോബർ 2 ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.  ശുചീകരണം, ക്വിസ് മത്സരം,ശുചിത്വ ലഘുലേഖ  വിതരണം , പ്രഭാഷണം എന്നിവ നടത്തി.
സുധാകരൻ മാസ്റ്ററും  , ഹസ്സൻ മാസ്റ്ററും   ക്വിസ്  നടത്തുന്നു
ബാലകൃഷ്ണൻ മാസ്റ്റർ ശുചീകരണത്തിന്  നേതൃത്വം നൽകുന്നു.
ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ ലഘുലേഖ

Thursday, 17 September 2015

OZONE DAY SEP.16

OZONE DAY ദിനാചരണം
ഹെഡ് മാസ്റ്റർ  ശ്രീ A.M.NARAYANAN NAMBOODIRI സംസാരിക്കുന്നു.
K.KRISHNAN MASTER  പ്രഭാഷണം നടത്തുന്നു.

HINDI DAY CELEBRATION

ഹിന്ദി  ദിനാചരണം.  ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

Friday, 4 September 2015

TEACHERS DAY

അധ്യാപക ദിനാഘോഷം ഇന്ന് സ്കൂളിൽ ആചരിച്ചു. Dr.S.Radhakrishnan അനുസ്മരണപ്രഭാഷണവും, സ്കൂളിലെ അധ്യാപികാ അധ്യാപകരെ കുട്ടികൾ  പൂക്കൾ നല്കി ആദരിക്കുകയുംചെയ്യുന്ന ചടങ്ങുകളും  സംഘടിപ്പിച്ചു.

Friday, 21 August 2015

ONAGHOSHAM

സ്കൂൾ ഓണാഘോഷം ഇന്ന് വിവിധ പരിപാടികളോടേ നടന്നു.ഓണപ്പൂക്കള മത്സരത്തിനു പുറമേ, ആവേശകരമായ മറ്റു മത്സരങ്ങളും, ഓണസ്സദ്യയും ഉണ്ടായിരുന്നു.PTA പ്രസിഡണ്ട്‌ P.A.RAHMAN HAJI, SMCപ്രസിഡണ്ട്‌ K.B.KUTTY HAJI, SDC പ്രസിഡണ്ട്‌ A.KUNHABDULLA, K.K.JAFFER, PTAഭാരവാഹികൾ ,രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സജീവ സഹകരണം  പരിപാടിക്ക് മാറ്റു കൂട്ടി.

Thursday, 20 August 2015

SCHOOL LEADER ELECTION

ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ പ്രക്രിയ  ഭാവി പൌരന്മാരായ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടു  SCHOOL ELECTION നടന്നു.
വോട്ടു രേഖപ്പെടുത്താൻ
വോട്ടു രേഖപ്പെടുത്തുന്നു.

വോട്ടെണ്ണൽ
റിസൾട്ട്‌ പ്രഖ്യാപനം ഹെഡ്മാസ്റ്റർ A.M,NARAYANAN NAMBOODIRI നടത്തുന്നു.
K.KRISHNAN MASTER ലീഡർ ഫവാസിനെ പ്രതിജ്ഞ എടുപ്പിക്കുന്നു